‘അമ്മ’ യിൽ പഴയ കമ്മിറ്റി തന്നെ മതി, പുതിയ തെരഞ്ഞെടുപ്പ് ചിലവുള്ള കാര്യമാണ്’; ധർമ്മജൻ ബോൾഗാട്ടി

‘അമ്മ’ യിൽ പഴയ കമ്മിറ്റി തന്നെ മതി, പുതിയ തെരഞ്ഞെടുപ്പ് ചിലവുള്ള കാര്യമാണെന്ന് നടൻ ധർമ്മജൻ ബോൾ​ഗാട്ടി. തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് ഈ കമ്മിറ്റി തന്നെ മതി. രണ്ടാമത് തെരെഞ്ഞെടുപ്പ് നടക്കാത്ത കാര്യമാണ്.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍  വ്യക്തമാക്കി. കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് പുള്ളിയുടെ ഭാഷയിൽ സ്നേഹത്തോടെ ലാളനയോടെ പറഞ്ഞതാണെന്നും ധർമ്മജൻ ബോൾ​ഗാട്ടി പ്രതികരിച്ചു.

അതേസമയം താരസംഘടനയായ ‘അമ്മ’യില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.

അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് ആയ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജിവച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*