ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമായ ‘എൽ ജി എം’ റിലീസിന്. ജൂലൈ 28ന് ചിത്രത്തിന്റെ ഹിന്ദി തെലുഗു പതിപ്പുകളാണ് തീയറ്ററിലെത്തുക. ബാംബൂ ട്രീ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുക.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിനൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യവും എൽ ജി എം എന്ന തന്റെ ചിത്രത്തിനുണ്ടെന്നും, ഇതുവരെ നൽകിയ സ്നേഹത്തിനും പ്രചോദനത്തിനും നന്ദിയുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാകും ചിത്രം എത്തുക.
ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുന്ന ചിത്രത്തിൽ നദിയ മൊയ്തുവും പ്രധാന കഥാപാത്രമാവുന്നു. യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
Be the first to comment