ധോണി കോളിവുഡിലേക്കും; വിജയ് നായകൻ

ചെന്നൈ: തമിഴ് സിനിമാ പ്രേമികള്‍ക്ക് തല എന്ന് പറഞ്ഞാല്‍ അത് അജിത് ആണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ തല എന്നു പറയുന്നത് എം എസ് ധോണിയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനായ ധോണി കോളിവുഡിലേക്കും ചുവടുവെക്കുകയാണ്. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍. ധോണി നിര്‍മാതാവുന്ന ആദ്യ ചിത്രത്തില്‍ നായകനാകുന്നതാകട്ടെ കോളിവുഡിലെ ഇളയ ദളപതി വിജയ് ആണ്. വിജയ്‌യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*