ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അമിതമായി മധുരം ഉപയോഗിക്കുന്നതും ജനിതക ഘടകങ്ങളും മറ്റ മരുന്നുകളുടെ പാര്‍ശ്വഫലമായുമൊക്കെ മൂലം പ്രമേഹം ഉണ്ടാകാം. പ്രമേഹം ഇല്ലെങ്കില്‍ കൂടി അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നന്നല്ല. പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ഇന്ന് പലരും ശര്‍ക്കര ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പഞ്ചസാരയേക്കാള്‍ കൂടുതല്‍ ഗുണം നല്‍കുന്നത് ശര്‍ക്കരയാണെന്ന് പലരും കരുതുന്നു. ഇവയില്‍ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് നമുക്ക് നോക്കാം.
പഞ്ചസാരയും ശര്‍ക്കരയും കരിമ്പില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്ന് എല്ലാവർക്കും അറിയാമല്ലോ. എന്നാല്‍ ഇവ ഉണ്ടാക്കുന്ന രീതി വ്യത്യസ്തമാണ്. ശര്‍ക്കരയ്ക്ക് പഞ്ചസാരയേക്കാള്‍ ഗുണങ്ങളുണ്ട്. കാരണം ശര്‍ക്കര പൂര്‍ണ്ണമായും പ്രകൃതിദത്ത രീതിയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ പഞ്ചസാര ബ്ലീച്ചിംഗ് പ്രക്രിയയിലൂടെയാണ് നിര്‍മ്മിക്കുന്നത്. അതിനാലാണ് പഞ്ചസാരയില്‍ ഗുണം കുറവാണെന്ന് പറയുന്നത്. കൂടാതെ, പഞ്ചസാര ഉണ്ടാക്കാന്‍ ധാരാളം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ശര്‍ക്കരയില്‍ ഇത്രയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നില്ല. അനീമിയ ഉള്ളവര്‍ക്ക് ശര്‍ക്കര കഴിക്കുന്നത് വളരെ നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം എന്നിവ ധാരാളമായി കാണപ്പെടുന്നുണ്ട്.
പ്രമേഹ രോഗികള്‍ക്ക് ശര്‍ക്കര വളരെ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ശര്‍ക്കര രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം. അതേസമയം പ്രമേഹമുളളവര്‍ പഞ്ചസാര കൂടുതലായി ഉപയോഗിച്ചാല്‍ അത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും.
പഞ്ചസാരയില്‍ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ, എന്നാല്‍ ശര്‍ക്കരയില്‍ ധാരാളം പോഷകങ്ങള്‍ കാണപ്പെടുന്നു. ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ശര്‍ക്കര. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ആയുര്‍വേദം അനുസരിച്ച്, ആസ്തമ, ചുമ, ജലദോഷം, വിമ്മിഷ്ടം തുടങ്ങിയ വിവിധ ശ്വാസ സംബന്ധമായി രോഗങ്ങള്‍ ശര്‍ക്കര കഴിക്കുന്നത് കൊണ്ട് ശമിക്കും. ഇതോടൊപ്പം ദിവസവും ശര്‍ക്കര കഴിക്കുന്നത് ദഹനശക്തിയെ ശക്തിപ്പെടുത്തുന്നു.
Be the first to comment