ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു

ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
ഡോ.കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ വികസന പദ്ധതികൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തും , ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ഒന്നിച്ചു കെ. ആർ നാരായണൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന സമ്മേളനത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ആധുനിക ലാബോറട്ടറി ഉദ്ഘാടനം ശ്രീ.തോമസ് ചാഴികാടൻ എം പിയും, എക്സ്റേ യൂണിറ്റ് ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം എൽ എയും നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. എം മാത്യു സ്വാഗതം ആശംസിച്ചു . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗമായ പി എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഡോ. എൻ പ്രിയ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, സണ്ണി പുതിയിടം, ബെൽജി ഇമ്മാനുവൽ, ജോയി കല്ലുപുര, ബിൻസി സിറിയക്ക്, കോമളവല്ലി രവിന്ദ്രൻ, മിനി മത്തായി, ഷൈനി സന്തോഷ് തുടങ്ങി വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ പുളിക്കീൽ, പി സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി എൻ രാമചന്ദ്രൻ, രാജു ജോൺ ചിറ്റേത്ത്, സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആഷാമോൾ ജോയി, ആൻസി മാത്യു,ബ്ലോക്ക് സെക്രട്ടറി എം ഇ ഷാജി, ഡോ. ജെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.രാമപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമാർ, പഞ്ചായത്ത്‌ മെമ്പർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*