തൈരും മത്സ്യവും വിരുദ്ധാഹാരമോ? ഇവ ഒരുമിച്ച് കഴിച്ചാല്‍ എന്ത് സംഭവിക്കും?

വിരുദ്ധാഹാരം പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ്. ഇതില്‍ പ്രധാനമാണ് തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്നത്. ഇങ്ങനെ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ വിദഗ്ധാഭിപ്രായം നോക്കാം.

പാലിലെ കൊഴുപ്പും കൂടിയ അളവില്‍ പ്രോട്ടീനും ഒരമിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കാം. വ്യത്യസ്ത ദഹനനിരക്കും ഓരോന്നിനും ആവശ്യമായ എന്‍സൈമുകളും കാരണം മത്സ്യവും പാലും ഒരുമിച്ച് ദഹിക്കാന്‍ ചിലര്‍ക്ക് പ്രയാസമായിരിക്കും. ഓരോ വ്യക്തിയുടെയും ദഹനാരേഗ്യവുമായി ബന്ധപ്പെട്ട് ഇതില്‍ വ്യത്യാസം വരാം.

ലാക്ടോസ് ഇന്‍ടോളറന്‍സും സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുമുള്ളവരില്‍ പാലുല്‍പ്പന്നങ്ങളും മീനും ഒരുമിച്ച് കഴിക്കുന്നത് വയര്‍ വീര്‍ക്കല്‍, ഗ്യാസ് പ്രശ്‌നങ്ങള്‍, ശരിയായ ദഹനമില്ലായ്മ എന്നിവ ഉണ്ടാക്കാം.

മത്സ്യവും പാല്‍ഉല്‍പ്പന്നങ്ങളും അലര്‍ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കുക, എക്‌സീമ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇത്തരം ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മത്സ്യങ്ങളോ പാലുല്‍പ്പന്നങ്ങളോ അലര്‍ജി ഇല്ലെങ്കില്‍പ്പോലും ഈ ഭക്ഷണങ്ങളിലെ ചില ഘടകങ്ങളോട് സംവേദനക്ഷമതയോ ശരീരത്തിന് താങ്ങാന്‍ കഴിയാതെയോ വരാം. ഉദാഹരണത്തിന് മത്സ്യങ്ങളിലെ ഹിസ്റ്റാമിന്‍ അല്ലെങ്കില്‍ പാലുല്‍പ്പന്നങ്ങളിലെ ലാക്ടോസ് കുരുക്കളും മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങളും ഉണ്ടാക്കാം.

മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരോക്ഷമായി ചര്‍മത്തെയും ബാധിക്കാം. വയര്‍ വീര്‍ക്കല്‍, ഗ്യാസ് കെട്ടല്‍ എന്നിവയ്ക്കു പുറമേ നിലവിലുള്ള മുഖക്കുരു, എക്‌സീമ പോലുള്ളവ അധികരിക്കുകയും ചെയ്യാം.

സാല്‍മണ്‍, അയല പോലെ കൂടിയ അളവില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള ഫാറ്റി ഫിഷുകള്‍ ചര്‍മാരോഗ്യത്തില്‍ ഗുണകരമാകുന്നവയാണ്. എന്നാല്‍ ഇവ കൂടിയ അളവില്‍ കഴിക്കുമ്പോള്‍ മത്സ്യവിഭവങ്ങളിലെ ഉയര്‍ന്ന കൊഴുപ്പ് തൈര് പോലുള്ള പാല്‍ ഉല്‍പന്നങ്ങളുമായി സംയോജിക്കുമ്പോള്‍ ചില വ്യക്തികളില്‍ എണ്ണമയമുള്ള ചര്‍മത്തിനോ കുരുക്കള്‍ രൂപപ്പെടുന്നതിനോ സാധ്യതയുണ്ട്.

തൈരിലും മത്സ്യത്തിലും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, മിനറല്‍, മാക്രോന്യൂട്രിയന്‌റുകള്‍ എന്നിവ ഇവ കഴിക്കുന്നതിലൂടെ ലഭിക്കം. പച്ചക്കറികള്‍, ധാന്യങ്ങള്‍, പര്‍വര്‍ഗങ്ങല്‍ എന്നിവയോടൊപ്പം തൈരും മീനും കഴിക്കുമ്പോള്‍ സമീകൃത ഭക്ഷണക്രമമാകുന്നു. മറ്റ് പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കണമെന്നില്ല. എന്നാല്‍ എന്തെങ്കിലും അസ്വസ്ഥതയോ ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെടുന്ന പക്ഷം ഈ ഭക്ഷണ ചേരുവ ഉപേക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*