ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്‌സാപ്പില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്‌സിനേഷന് ബുക്കുചെയ്യാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായ ആരംഭിച്ച ‘മൈ ഗവ് ഹെല്‍പ് ഡെസ്‌കി’ലൂടെയാണ് (My Gov Helpdesk) ഡിജിലോക്കര്‍ സേവനം വാട്സാപ്പില്‍ ലഭ്യമാക്കുക. പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്-12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയസംവിധാനത്തില്‍ സൗകര്യമൊരുക്കും. ഈസേവനം പ്രയോജനപ്പെടുത്താന്‍ ‘മൈ ഗവ് ഹെല്‍പ്പ്‌ഡെസ്‌ക്’ നമ്പറായ 9013151515-ല്‍ ബന്ധപ്പെടാം.

Be the first to comment

Leave a Reply

Your email address will not be published.


*