
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും. ബജാജ് പള്‍സര്‍ N125 യുവത്വം തുളുമ്പുന്നതായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
യുവത്വം നിറഞ്ഞ സ്റ്റൈലോട് കൂടിയ മോഡലായിരിക്കും പുറത്തിറങ്ങുക. മസ്‌കുലര്‍ ലുക്കിംഗ് ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ടു പീസ് ഗ്രാബ് റെയിലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എന്നിവയായിരിക്കും പള്‍സര്‍ N125ന്റെ പ്രത്യേകതകള്‍.
നിലവിലെ പള്‍സര്‍ 125-ല്‍ കാണുന്ന അതേ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആയിരിക്കും പുതിയ പള്‍സര്‍ N125ന് കരുത്ത് പകരുക. എന്നിരുന്നാലും, ബൈക്കിന് ഒരു സ്പോര്‍ട്ടി സ്വഭാവം നല്‍കുന്നതിന് എന്‍ജിനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എത്തുന്ന ബൈക്കിന്റെ ബ്രേക്കിങ് വിഭാഗത്തില്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഉള്‍പ്പെടും.
സിംഗിള്‍-ചാനല്‍ എബിഎസോട് കൂടിയ റിയര്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ബജാജ് വാഗ്ദാനം ചെയ്‌തേക്കാം. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിലെ മോണോഷോക്കും സസ്‌പെന്‍ഷന്‍ കാര്യക്ഷമമാക്കും. പള്‍സര്‍ N125 ന് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ലഭിക്കും.ബൈക്കിന്റെ വില ഏകദേശം 90,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാകാം (എക്‌സ്‌ഷോറൂം)
Be the first to comment