ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ ഒടിടിയിൽ

ഇടവേളയ്ക്ക് ശേഷം റാഫി -ദിലീപ് കൂട്ടുകെട്ട് ഒന്നിച്ച വോയിസ് ഓഫ് സത്യനാഥൻ ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂലൈ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

ജോജു ജോർജ്, അനുപം ഖേർ, അലൻസിയർ, ജാഫർ, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി അനുശ്രീയുമുണ്ട്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*