
കോഴിക്കോട്: വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദർശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാൻ താമരശ്ശേരി രൂപത നിർദേശം നൽകിയെന്നാണ് വിവരം.
ഇന്ന് മുതൽ യൂണിറ്റ് അടിസ്ഥാനത്തിൽ സിനിമ പ്രദർശിപ്പിക്കാൻ കെസിവൈഎം തീരുമാനിച്ചിരുന്നു. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയവത്കരണത്തിനല്ലെന്നും സഭാമക്കളുടെ ബോധവത്കരണത്തിന് വേണ്ടിയാണെന്നുമാണ് കെസിവൈഎം താമരശ്ശേരി രൂപത പ്രസിഡന്‍റ് റിച്ചാർഡ് ജോൺ നേരത്തെ പറഞ്ഞത്.
ക്രൈസ്തവർ ചെയ്യുന്നതൊക്കെ സംഘപരിവാറിന് വേണ്ടിയാണെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Be the first to comment