ശബരിമല വരുമാനത്തില്‍ കുറവ്‌, ഇതുവരെ പതിനെട്ട് കോടി കുറവെന്ന് കണക്ക്

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം.

കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വിൽപനയിൽ 96.32 കോടി രൂപയും, അപ്പം വിൽപനയിൽ  12.38 കോടി രൂപയും ലഭിച്ചു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*