അതിരമ്പുഴയിൽ അതിഥി തൊഴിലാളികളുടെ പരാക്രമം; കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ ഐയ്ക്കരകുന്നേൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു.  ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്, തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് സമീപത്തെ അതിഥി തൊഴിലാളികൾ ആണെന്ന് തിരിച്ചറിയുന്നത്. ഞായറാഴ്ച  രാത്രി ഒൻപതു മണിയോടെയാണ് സംഭവം നടക്കുന്നത്.  

സമീപത്തെ ഗെയ്റ്റിൽ നിന്നും അഞ്ചു പേരുടെ സംഘം ഇറങ്ങി വരുന്നതും രണ്ടു പേർ ചേർന്ന് ബോർഡ് നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കരുണ അസോസിയേഷൻ ഭാരവാഹികൾ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*