ചലച്ചിത്ര അക്കാദമി ചെയർമാനായി ‘സ്ത്രീ’ വരണം; സംവിധായകൻ ബിജുകുമാർ ദാമോദരൻ

AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ച സാഹചര്യത്തിൽ തൽസ്ഥാനത്തേക്ക് സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയരുകയാണ്. ഇതേ സാഹചര്യം തന്നെയാണ് കേരളാ ചലച്ചിത്ര അക്കാദമിയിലും നിലനിൽക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്തിന് പകരമായി സ്ത്രീ പ്രാതിനിധ്യം വേണമെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലന്റെ പേരും ബിജുകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിർദേശിക്കുന്നുമുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വെച്ച സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ സത്യമാവുകയാണെങ്കിൽ കൂടുതൽ ഡിസാസ്റ്റാർ എന്നേ പറയാൻ സാധിക്കൂ എന്നാണ് ബിജുകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 29 വർഷമായിട്ടും മേളയെ അന്താരാഷ്ട്ര പ്രസക്തമായി റീ ഡിസൈൻ ചെയ്യാൻ സാധിക്കാതെ വീണ്ടും പഴയ സ്ഥിരം കമ്മിറ്റിക്കാരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാൻ ആണ് നീക്കമെങ്കിൽ ഒന്നും പറയാനില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കിൽ അതിന് ഇപ്പോൾ ഏറ്റവും അനുയോജ്യ ദീപിക സുശീലൻ ആണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. പിന്നീട് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെക്കുകയായിരുന്നു.പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*