ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഉപയോക്തൃ സൗഹൃദം ലക്ഷ്യമിട്ടുള്ള അപ്‌ഡേറ്റുകളില്‍ ഏറ്റവും പുതിയ അഞ്ചു ഫീച്ചറുകള്‍ ചുവടെ.
1. മെറ്റ എഐ ഇന്റഗ്രേഷന്‍
നിലവില്‍ വാട്‌സ്ആപ്പില്‍ എഐ സേവനം ലഭ്യമാണ്. അധിക ഡൗണ്‍ലോഡോ സബ്‌സ്‌ക്രിപ്ഷനോ കൂടാതെ എഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് വാട്‌സ്ആപ്പില്‍ മെറ്റയുടെ അത്യാധുനിക എഐ സംവിധാനം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന വിധമാണ് ഈ എഐ സംവിധാനം. ചില രാജ്യങ്ങളില്‍ ഇതിന്റെ വോയ്‌സ് മോഡല്‍ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉടന്‍ തന്നെ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2. മെച്ചപ്പെട്ട വിഡിയോ കോള്‍ സംവിധാനം
ഫില്‍റ്ററുകളും കസ്റ്റം ബാക്ക്ഗ്രൗണ്ടുകളും ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന വിധമാണ് പുതിയ ഫീച്ചര്‍. വിഡിയോ കോള്‍ കൂടുതല്‍ രസകരവും ആശയ സമ്പുഷ്ടമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേഷന്‍.
3. ഡിസപ്പിയറിങ് വോയ്‌സ് മെസേജ്
ഡിസപ്പിയറിങ് വോയ്‌സ് മെസേജ് അയക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതാണ് ഈ ഫീച്ചര്‍. ഡിസപ്പിയറിങ് ഫോട്ടോ ഫീച്ചര്‍ പോലെ ഒരു തവണ കേട്ടുകഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി വോയ്‌സ് മെസേജ് ഡിലീറ്റ് ആകുന്ന വിധമാണ് ഇതിലേയും ക്രമീകരണം. സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.
4. ഓട്ടോമാറ്റിക് ഡ്രാഫ്റ്റ്‌സ്
പൂര്‍ത്തിയാവാത്ത സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്ന ഓട്ടോമാറ്റിക് ഡ്രാഫ്റ്റ് ഫീച്ചര്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. ടൈപ്പ് ചെയ്യുമ്പോള്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെട്ട് തിരക്കിലായാല്‍ പോലും ഡ്രാഫ്റ്റ്് ഇന്‍ഡിക്കേറ്റര്‍ കാണിക്കുന്നത് വഴി വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ഈ ഫീച്ചര്‍.
5. കസ്റ്റം ചാറ്റ് ലിസ്റ്റ്
ചാറ്റുകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ജോലി സംബന്ധമായ കാര്യങ്ങള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചാറ്റുകള്‍ പ്രത്യേക ലിസ്റ്റ് ആക്കി ക്രമീകരിക്കാന്‍ കഴിയുന്നവിധമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. സന്ദേശങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാന്‍ കഴിയുന്നവിധമാണ് ഈ ഫീച്ചര്‍.
Be the first to comment