വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച; സോണിയ തുടക്കമിടും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ലോക്സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ച ആരംഭിച്ചേക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. 

2008ല്‍ യുപിഎ സര്‍ക്കാരാണ് ഇത് ആദ്യമായി രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇത്തവണ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആദ്യ ലോക്സഭാ സമ്മേളനത്തില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ‘നാരി ശക്തി വന്ദന്‍ അധീന്യം’ എന്ന ബില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ (എന്‍സിടി) 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തുകൊണ്ട് സ്ത്രീകളെ ശാക്തീകരിക്കാനാണ് ബില്‍ ഉദ്ദേശിക്കുന്നതെന്ന് മേഘ്വാള്‍ പറഞ്ഞു. ബില്‍ പാസാക്കുന്നതോടെ ലോക്സഭയിലെ വനിതകളുടെ സീറ്റുകളുടെ എണ്ണം 181 ആയി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന (128-ാം ഭേദഗതി) ബില്‍ 2023, ഭരണഘടനയില്‍ മൂന്ന് പുതിയ ആര്‍ട്ടിക്കിളുകളും ഒരു പുതിയ ക്ലോസും അവതരിപ്പിക്കുമെന്നും മേഘ്വാള്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*