
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവിതരണവും നടത്തി. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവേൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 151 വൃക്കരോഗികൾക്കാണ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തത്. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഫാ. എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ഫാ. ജേക്കബ് ഷെറി, ജേക്കബ് ചെമ്പോല, സിസ്റ്റർ ശ്ലോമോ, എം സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Be the first to comment