
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും നൽകി.കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
ആശ്രയ പ്രസിഡൻറ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സജു പി , ഫാ.ജോൺ ഐപ്പ് , ഫാ. ജോസ്സി അബ്രാഹാം, ഫാ.ജേക്കബ് ഷെറി, ഫാ. വിപിൻ വർഗീസ്, ഫാ.ലിജോ ടി ജോർജ് , സിസ്റ്റർ ശ്ലോമ്മോ, പി സി വർഗീസ്, ജോർജ് സി കുര്യാക്കോസ് രാജു എം കുര്യൻ, എന്നിവർ പ്രസംഗിച്ചു. ഈ മാസം ആശ്രയയും മണർകാട് സെൻ മേരിസ് പ്രയർ ഗ്രൂപ്പ് യൂണിറ്റും ചേർന്നാണ് 153 വൃക്കരോഗികൾക്ക് നൽകിയത്.
തുടർന്ന് സമർപ്പിത ജീവിതത്തിന്റെ 25 വർഷം പൂർത്തീകരിച്ച ആശ്രയയുടെ മാനേജർ സിസ്റ്റർ ഗ്ലോമോ വർഗീസിനെ യോഗത്തിൽ ആദരിച്ചു.
Be the first to comment