തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുക. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ വിഷു ആഘോഷങ്ങൾക്ക് മുൻപായി ആളുകളുടെ കൈയിൽ പണമെത്തിയ്ക്കുമെന്നാണ് സർക്കാർ പറയുന്നത്. ആറുമാസത്തെ ക്ഷേമ പെൻഷനായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്.
രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശ്ശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്.
Be the first to comment