ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്; ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കിരീടം നിലനിർത്തി പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി

പാലാ: ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കിരീടം നിലനിർത്തി പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി. 14, 16,18, 20 വയസിൽ താഴെ ആൺ, പെൺ വിഭാഗങ്ങളിലായി 448.5 പോയിന്റും പുരുഷ, വനിതാ വിഭാഗങ്ങളിലായി 248 പോയിന്റും നേടിയാണ്‌ അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്‌ നേടിയത്‌. 

ജൂനിയർ വിഭാഗത്തിൽ 294 പോയിന്റ്‌ ലഭിച്ച പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസും സീനിയർ വിഭാഗത്തിൽ വനിതകളുടെ മാത്രം പങ്കാളിത്തത്തിൽ 247 പോയിന്റ്‌ നേടിയ ചങ്ങനാശേരി അസംപ്‌ഷൻ കോളജുമാണ്‌ ഇരുവിഭാഗങ്ങളിലെയും റണ്ണറപ്പ്‌. ഒരു പോയിന്റ്‌ വിത്യാസത്തിലാണ്‌ അസംപ്‌ഷന്‌ ഓവറോൾ നഷ്ടമായത്‌.  ജൂനിയർ വിഭാഗത്തിൽ 143 പോയിന്റ്‌ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കോളേജും സീനിയർ വിഭാഗത്തിൽ പുരുഷന്മാരുടെ മാത്രം മികവിൽ 220 പോയിന്റ്‌ ലഭിച്ച ചങ്ങനാശേരി എസ്‌ബി കോളേജുമാണ്‌ ഇരുവിഭാഗങ്ങളിലെയും മൂന്നാം സ്ഥാനക്കാർ. ജൂനിയർ വിഭാഗത്തിൽ ഭരണങ്ങാനം എസ്‌എച്ച്‌ ജിഎച്ച്‌എസ്‌(118 പോയിന്റ്‌), ചങ്ങനാശേരി അസംപ്‌ഷൻ കോളേജ്‌ (87 പോയിന്റ്‌) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലാണ്‌. സീനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനികിസ്‌ കോളേജ്‌ (116), പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ (16) എന്നിവരാണ്‌ നാലും അഞ്ചും സ്ഥാനങ്ങളിൽ. 

ആൺകുട്ടികൾ 14 വയസിൽ താഴെ: പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി – 21 പോയിന്റ്‌, 16 വയസ്‌: പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസ്‌ -59, 18  വയസ്‌: പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസ്‌ -98, 20 വയസ്‌: പാലാ അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി– 43 എന്നിവരാണ്‌ ഒന്നാമത്‌.

പെൺകുട്ടികൾ 14 വയസിൽ താഴെ: അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി – 22 പോയിന്റ്‌, 16 വയസ്‌:  അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കദമി, പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസ്‌എസ്‌ 50 വീതം, 18 വയസ്‌: പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസ്‌എസ്‌ 57, 20 വയസ്‌: അൽഫോൻസാ അത്‌ലറ്റിക്‌സ്‌ അക്കാദമി – 148 എന്നിവരാണ്‌ ഒന്നാമത്‌.

സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തേൽ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഡോ. ബൈജു വർഗീസ്‌, നഗരസഭാ വൈസ്‌ ചെയർപേഴ്‌സൺ ലിന സണ്ണി എന്നിവർ  വിജയികൾക്ക്‌ ട്രോഫികൾ സമ്മാനിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*