മന്ത്രി പങ്കെടുക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത്: തീയതികൾ പുതുക്കി നിശ്ചയിച്ചു; കോട്ടയത്ത് 24 ന്

കോട്ടയം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം റവന്യൂ ജില്ലയിലും, 17ന് കൊച്ചി കോർപ്പറേഷനിലും മന്ത്രി പങ്കെടുക്കുന്ന തദ്ദേശ അദാലത്ത് നടക്കും.

ഈ മാസം 19 ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിലും അദാലത്ത് നടക്കും. ഈ മാസം 30ന് ഇടുക്കി, സെപ്റ്റംബർ 2ന് കണ്ണൂർ ജില്ലകളിലും അദാലത്ത് നടക്കും.

സെപ്റ്റംബർ 3ന് കാസർകോട്, 5ന് മലപ്പുറം, 6 ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപ്പറേഷൻ, 9ന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് മറ്റ് അദാലത്തുകൾ നടത്തുക. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*