അതിരമ്പുഴ : ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ കേന്ദ്രീകരിച്ചു സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട് നടപ്പിലാക്കി അതിലൂടെ സാംസ്കാരിക പൈതൃക വസ്തുക്കളുടെ സംഭരണം പ്രചാരണ പരിപാടികൾ, പരിപാലനം എന്നിവ സംയോജിപ്പിച്ച് അതിരമ്പുഴയെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപെടുത്തുവാൻ നടപടികൾ സ്വീകരിക്കുവാൻ വേണ്ടി ജില്ലാ പഞ്ചായത്ത്.എം. ജി. സർവകലാശാല ടൂറിസം വകുപ്പുമായി സഹകരിച്ചുകൊണ്ടു തയ്യാറാക്കിയ ഡി പി ആർ . അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി ക്ക് എം. ജി. വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ സമർപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, എം. ജി. സർവകലാശാല ടൂറിസം വകുപ്പ് മേധാവി പ്രൊഫ. റോബിനറ്റ് ജേക്കബ് എന്നിവർ അറിയിച്ചു.
നാളെ ( വെള്ളി ) രാവിലെ 9.30ന് എം. ജി. സർവകലാശാല ഹാളിൽ എം. ജി. സർവകലാശാല ടൂറിസം വകുപ്പ് മേധാവി പ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി ഉദ്ഘാടനം ചെയ്യും. എം ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം എന്നിവർ പ്രസംഗിക്കും.
കേന്ദ്ര സർക്കാറിനു സമർപ്പിക്കുവാൻ വേണ്ടിയുള്ള ഡി.പി ആർ തയ്യാറാക്കിയത് എം. ജി. സർവകലാശാല ടൂറിസം വകുപ്പാണ്. ഇതിനായി ജില്ലാ പഞ്ചായത്ത് ഇരുപത്തി അയ്യായിരം രൂപ എം. ജി. സർവകലാശാല ടൂറിസം വകുപ്പിന് അനുവദിച്ചിരുന്നു.
Be the first to comment