ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറി വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി

കോട്ടയം: ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിയുടെ വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി.കോട്ടയം ജില്ല അഡിഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സിബി മോൻ അദ്ധ്യക്ഷത വഹിച്ചു. കവി ആലംങ്കോട് ലീലാകൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

കോട്ടയം താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുചേരി, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പ്രേംജി കെ നായർ , പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം എസ് തിരുമേനി ,പോലീസ് അസോസിയേഷൻ സെക്രട്ടറി രജ്ഞിത്ത് കുമാർ , കോട്ടയം ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡൻ്റ് അജിത്ത് ടി ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി സലിം കുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അരുൺകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.തുടർന്ന് കോട്ടയം പോലീസ് ഓർക്കസ്ട്രാ അവതരിപ്പിച്ച വയലാർ ഗാനസന്ധ്യയും നടന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*