ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണതോത് കൂടി

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്.

പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*