ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.

നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോസ്റ്റിൽ പറയുന്നു.തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം എന്നും വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുകയും
അരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം.
സൈബർ തട്ടിപ്പിനെതിരെ പോലീസ് നിർമിച്ച ഒരു ഹൃസ്വചിത്രം കാണാം. ഇത് പരമാവധി ഷെയർ ചെയ്യുമല്ലൊ.
സംവിധാനം – അൻഷാദ് കരുവഞ്ചാൽ
ഛായാഗ്രഹണം – രാജേഷ് രത്നാസ്

Be the first to comment

Leave a Reply

Your email address will not be published.


*