തിളപ്പിക്കാതെയാണോ പാൽ കുടിക്കുന്നത്? ഹൃദയത്തെയും തലച്ചോറിനെയും ഇത് എങ്ങനെ ബാധിക്കും?

പോഷകസമൃദ്ധമായതുകൊണ്ട് തന്നെ പാലിനെ നമ്മളെല്ലാവരും കണ്ണടച്ച് അങ്ങ് വിശ്വസിക്കും. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാല്‍ ഗുണത്തെക്കാള്‍ ദോഷവുമുണ്ടാക്കാം. പോഷകമൂല്യം കണക്കിലെടുത്ത് തിളപ്പിക്കാതെ പാല്‍ കുടിക്കുന്ന ശീലം ചിലരിലുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്.

1. ബാക്ടീരിയ ബാധ

പാസ്ചുറൈസ് ചെയ്യാത്ത പാല്‍ ബാക്ടീരിയകളുടെ വിളനിലമാണ്. ജീവന് വരെ ഭീഷണിയായ ബാക്ടീരിയകളായ ഇ.കോളി, സാല്‍മൊണല്ല, ലിസ്റ്റീരിയ തുടങ്ങിയവ തിളിപ്പിക്കാത്ത പാലിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

2. കൊളസ്‌ട്രോള്‍

തിളപ്പിക്കാത്ത പാലില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമായിരിക്കും. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ അളവു കൂടാനും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും കാരണമാകുന്നു. പതിവായി സാച്ചുറേറ്റഡ് കൊഴുപ്പ് കഴിക്കുന്നത് രക്തധമനികളില്‍ ഫലകങ്ങള്‍ അടിഞ്ഞു കൂടുന്നതിലേക്കും ഇത് ഹൃദയാഘാതം പക്ഷാഘാതം പോലുള്ളവയിലേക്കും നയിക്കുന്നു.

3. ദഹന പ്രശ്‌നങ്ങള്‍

തിളപ്പിക്കാതെ പാല്‍ കുടിക്കുന്നത് നിരവധി ദഹനപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വയറിളക്കം, ഓക്കാനം, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം. പ്രതിരോധ ശേഷി കുറഞ്ഞവര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരില്‍ അപകട സാധ്യത കൂടുതലാണ്.

4. അലര്‍ജി

ചിലരില്‍ തിളപ്പിക്കാതെ പാല്‍ കുടിക്കുന്നത് അലര്‍ജി ഉണ്ടാക്കാം. പ്രോസസ് ചെയ്യാത്ത പാലില്‍ കാണപ്പെടുന്ന പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്ക് കാരണമാകാം. ശ്വാസതടസം, ചര്‍മത്തില്‍ തടിപ്പ് തുടങ്ങിയവ ഉണ്ടാകാം.

5. പോഷകാഹാര അസന്തുലിതാവസ്ഥ

പാസ്ചുറൈസ് ചെയ്ത പാലിനെക്കാള്‍ പച്ചപ്പാലിന് പോഷകമൂല്യം കൂടുതലാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ നിരവധി ബാക്ടീരിയകള്‍ തിളപ്പിക്കാത്ത പാലില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ അപകടസാധ്യതകള്‍ പാലിന്റെ പോഷകഗുണങ്ങളെ മറച്ചുകളയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*