ദുബായ്: ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ യുഎഇ വിമാനത്താവളം വഴിയാണ് പോവുന്നതെങ്കിൽ അവിടെ ഇറങ്ങി കാഴ്ചകൾ കാണാനും ആസ്വദിക്കാനും അനുവദിക്കുന്ന വിസയാണ് ട്രാൻസിറ്റ് വിസ. ചുരുങ്ങിയ ചിലവിൽ സ്വന്തമാക്കാൻ സാധിക്കുന്ന വിസയാണിത്. ട്രാന്‍സിറ്റ് വിസകള്‍ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ എയര്‍ലൈനുകള്‍ വഴി മാത്രമേ നല്‍കൂ.
വിസ രഹിത പ്രവേശനത്തിനോ മുന്‍കൂട്ടി അംഗീകരിച്ച വിസയ്ക്കോ യോഗ്യതയില്ലാത്തവര്‍ക്കാണ് ട്രാന്‍സിറ്റ് വിസ ആവശ്യമായി വരിക. 48 മണിക്കൂറിനും 96 മണിക്കൂറിനുമുള്ള ട്രാന്‍സിറ്റ് വിസകള്‍ യുഎഇയില്‍ ലഭ്യമാണ്. യുഎഇ ആസ്ഥാനമായുള്ള ഒരു എയര്‍ലൈന്‍ വഴി വിസയ്ക്ക് മുന്‍കൂട്ടി അപേക്ഷിക്കണം. ഈ വിസ നീട്ടാനോ പുതുക്കാനോ കഴിയില്ല.
8 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയ്ക്ക് എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് 37 ദിര്‍ഹവും ഇത്തിഹാദ് യാത്രക്കാര്‍ക്ക് 55 ദിര്‍ഹവുമാണ് യാത്രാ നിരക്ക്. 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയ്ക്ക് എമിറേറ്റ്സ് യാത്രക്കാര്‍ 179 ദിര്‍ഹവും ഇത്തിഹാദ് യാത്രക്കാര്‍ 216 ദിര്‍ഹവും നല്‍കണം. നിശ്ചയിച്ച മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ രാജ്യത്ത് തങ്ങാന്‍ യാത്രക്കാരന് അര്‍ഹതയില്ലെന്നതാണ് ട്രാന്‍സിറ്റ് വിസയുടെ പ്രധാന പ്രത്യേകത.
ട്രാൻസിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനായി കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്. വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യുഎഇയില്‍ നിന്ന് പോവാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ രാജ്യത്തിലേക്കുള്ള മുന്‍കൂര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവയുണ്ടെങ്കില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എയര്‍ലൈനിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിലെ ലിങ്ക് വഴി ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ വിമാനത്താവളത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും ഒരു ടിക്കറ്റില്‍ (പിഎന്‍ആര്‍) ആയിരിക്കണം എന്ന നിബന്ധനയുണ്ട്. പേയ്മെന്‍റ് നടത്തി കഴിയുന്നതോടെ എര്‍ലൈനുകള്‍ ട്രാന്‍സിറ്റ് വിസ നല്‍കും.
യുഎഇയിൽ എത്തുന്നതിന് മുൻപേ ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ഈ വിസയ്ക്കായി അപേക്ഷിക്കുന്നതിന് മുന്നോടിയായി പ്രധാനമായും പരിശോധിക്കേണ്ട കാര്യമാണ് യാത്രക്കാരന്റെ വിസ ദേശീയത വിസ രഹിത പ്രവേശനത്തിനോ വിസ ഓണ്‍ അറൈവല്‍ക്കോ യോഗ്യമാണോയെന്ന്. 80 ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 അല്ലെങ്കില്‍ 90 ദിവസത്തേക്ക് വിസ രഹിത താമസത്തിന് യുഎഇയില്‍ അനുമതിയുണ്ട്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുഎസ് വിസിറ്റ് വിസയോ, ഗ്രീന്‍ കാര്‍ഡോ, യുകെയുടെയോ യൂറോപ്യന്‍ യൂണിയന്‍റെയോ താമസ വിസയോ ഉണ്ടെങ്കില്‍ അവര്‍ക്കും ഓണ്‍അറൈവല്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി വേണമെന്നും മാത്രം.
Be the first to comment