
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ ഇലോൺ മസ്കിന്റെ സഹായം ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് തിരിച്ചത്. എന്നാൽ, പേടകത്തിന് സാങ്കേതിക പ്രശ്നങ്ങൾ വന്നതോടെ ഇരുവരും ഐഎസ്എസിൽ കുടുങ്ങുകയായിരുന്നു. സ്പെയ്സ് എക്സിന്റെ സ്റ്റാർലൈനറിലായിരുന്നു ഇരുവരുടെയും യാത്ര. സുനിത വില്ല്യംസും ബുച്ച് വിൽമോറും ഒറ്റപ്പെട്ടിട്ടില്ലെന്നും പൂർണ്ണ പ്രതീക്ഷയോടെയാണ് അവർ ബഹിരാകാശത്ത് കഴിയുന്നതെന്നും നാസ അറിയിച്ചു.
നേരത്തെ സുനിത വില്ല്യംസിനെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ നാസ സ്പെയ്സ് എക്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈഡൻ സർക്കാർ ഇതിൽ താൽപ്പര്യം കാണിച്ചില്ലെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു. സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ 9 പേടകത്തില്‍ ഇവരെ തിരികെ കൊണ്ട് വരാനാണ് തീരുമാനം. നാസയുടെ റിപ്പോർട്ട് പ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാൻ കഴിയു.
2023 ജൂണ്‍ 5നാണ് സുനിത വില്ല്യംസും ബുച്ച് വില്‍മോറും ബോയിങ്ങ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് പോയത്. ബോയിങ്ങ് സ്റ്റാര്‍ലൈനറില്‍ തന്നെ മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല്‍ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തിരികെ വരാന്‍ കഴിയാതാകുകയും ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയുമായിരുന്നു. ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കാൻ നാസയും സ്പെയ്സ് എക്സും ആഴ്ചകളോളം പ്രയത്നിച്ചു. എന്നാൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.പിന്നാലെ സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചു. തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ദൗത്യത്തിനായി മുന്നോട്ടുവരികയായിരുന്നു. ദീര്‍ഘനാളായി ബഹിരാകാശ നിലയത്തില്‍ ആശങ്കയില്‍ കഴിയുന്ന ഇരുവർക്കും സ്പേസ് എക്സിന്റെ സഹായം വലിയ ആശ്വാസമാണ് നല്‍കിയത്.
Be the first to comment