വ്‌ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവം നശിപ്പിക്കാൻ അനുവദിക്കരുത്; റിവ്യൂ വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനകം റിവ്യൂ നടത്താൻ പാടില്ലെന്ന തരത്തിൽ ഉത്തരവിറക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചു. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്ശ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. സിനിമ വ്യവസായത്തെ നശിപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര മാർഗനിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ടാർഗറ്റ് ചെയ്ത് നടത്തുന്ന റിവ്യൂകൾ അനുവദിക്കാനാവില്ല. ഇതിനെതിരെ ക്യത്യമായ നടപടി പോലിസ് സ്വീകരിക്കണം. ഇതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

വ്‌ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവ്വം നശിപ്പിക്കാൻ ആരേയും അനുവദിക്കരുത്. സേഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം നടത്തുന്നവർ പുറത്ത് വരാറില്ല. ഒളിച്ചിരുന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി ചൂണ്ടികാട്ടി. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്‌ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറികോടതിയെ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*