മദ്യത്തോടൊപ്പം ഇവ ഉപയോഗിക്കരുത്!

* Nybinn Kunnel Jose

 

മദ്യം  മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്. മദ്യപിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പ്രത്യേകിച്ച് കേരളീയരുടെ ആഘോഷങ്ങളിൽ മദ്യം ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. മദ്യപിക്കുന്നവർ ചിപ്‌സ്, മിക്സ്ചർ, പിസ്സ, ചിക്കൻ,ബീഫ്, പോർക്ക്, ഫ്രൈകൾ എന്നിവ ടച്ചിങ്‌സായി ഉപയോഗിക്കുന്നത് സാധാരണമാണ്. മദ്യം ആരോഗ്യത്തിന് ഹാനികരമാണതിനോടൊപ്പം ഇത്തരം ലഘു ഭക്ഷണങ്ങൾ ടച്ചിങ്‌സായി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യം കൂടുതൽ അപകടത്തിലാവുകയാണ് ചെയ്യുന്നത്. 

ഇത്തരം ഭക്ഷണ പദാർത്ഥങ്ങളിൽ ഉയർന്നതോതിൽ സോഡിയം (ഉപ്പ്) അടങ്ങിയിട്ടുണ്ട്, മദ്യത്തോടൊപ്പം ദീർഘനാൾ ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മദ്യപിക്കുമ്പോൾ വിരസത ഒഴിവാക്കാനും മദ്യത്തിന്റെ അളവ് കൂട്ടാനുമാണ് സാധാരണയായി ടച്ചിങ്‌സും ഉപയോഗിക്കുന്നത്. എന്നാൽ ഈ ഭക്ഷണങ്ങൾ മദ്യവുമായി ചേർന്ന് വയറിന് വളരെയധികം ദോഷം ചെയ്യും. പ്രത്യേകിച്ച് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളവരെ ഇത് കാര്യമായി ബാധിക്കും. ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയ കുറയാനും തുടങ്ങുന്നു.

മദ്യപാനത്തിന് ശേഷം കേക്കുകൾ, പേസ്ട്രികൾ, ബ്രെഡ് തുടങ്ങിയവ കഴിക്കരുത്. കാരണം ഇവയിൽ യീസ്റ്റ് അടങ്ങിയിട്ടുണ്ട്, അതുപോലെതന്നെ മദ്യത്തിലും ഈസ്റ്റ് അടങ്ങിയിരിക്കുന്നു. അമിതമായ അളവിൽ യീസ്റ്റ് കഴിക്കുകയാണെങ്കിൽ, വയറിന് അത് ദഹിപ്പിക്കാൻ കഴിയില്ല, ഇക്കാരണത്താൽ വയർ അസ്വസ്ഥമാകുന്നു. പാലുൽപ്പന്നങ്ങളും ചോക്ലേറ്റും മദ്യപാനത്തിന് ശേഷം കഴിക്കുന്നത് ഒഴിവാക്കുന്നെങ്കിൽ വയറിനു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കും.

മദ്യപിക്കുമ്പോൾ സാലഡ്, ഫ്രൂട്ട്സ്, നട്ട്സ്, എന്നിവ കഴിക്കുന്നതാണ് നല്ലത്, പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നത് മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കാരണം മദ്യപിക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകും. ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. 

അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

*മദ്യപാനം ആരോഗ്യത്തിന് ഹാനികരം

1 Comment

Leave a Reply

Your email address will not be published.


*