ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്‌വേഡുകള്‍ നല്‍കി ഡിവൈസുകള്‍ സുരക്ഷിതമാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്‌വേഡുകള്‍ നല്‍കുന്നതിന് പകരം ‘സ്‌ട്രോങ് പാസ്‌വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 20 പാസ്‌വേഡുകൾ- password, lemonfish, 111111, 12345, 12345678, 123456789,admin,abcd1234,1qaz@WS,qwerty,admin123,Admin@123,1234567,123123,Welcome,abc123,1234567890,india123,Password
നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡുകളില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേഡില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
Be the first to comment