ശബരിമല കാനനപാതയില്‍ വാഹനം കേടായാല്‍ ആശങ്കപ്പെടേണ്ട!, അടിയന്തര സഹായത്തിന് മോട്ടോര്‍ വാഹനവകുപ്പ്; ഇതാ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: ശബരിമല യാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ സഹായത്തിന് എത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ഇലവുങ്കല്‍: 9400044991, 9562318181, എരുമേലി : 9496367974, 8547639173, കുട്ടിക്കാനം : 9446037100, 8547639176 എന്നി നമ്പറുകളിലേക്ക് വിളിച്ചാല്‍ അടിയന്തര സഹായം ലഭിക്കും. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നി സഹായങ്ങള്‍ എപ്പോഴും ലഭ്യമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

കുറിപ്പ്:

അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീര്‍ത്ഥയാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന MVD കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും. ഈ തീര്‍ത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാന്‍ നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അപകടരഹിതമായ ഒരു തീര്‍ത്ഥാടനകാലം നമുക്ക് ഒരുക്കാം….

ശബരിമല സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ :

ഇലവുങ്കല്‍ : 9400044991

9562318181

എരുമേലി : 9496367974

8547639173

കുട്ടിക്കാനം : 9446037100

8547639176

ഇ-മെയില്‍ : safezonesabarimala@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*