ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബിഎൽഒയ്ക്ക് ഇരട്ടവോട്ടെന്ന് പരാതി

കോഴിക്കോട്: ബേപ്പൂരിൽ ബിഎൽഒയ്ക്ക് ഇരട്ടവോട്ടെന്ന് പരാതി. സർക്കാർ ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന കൗൺസിലറും,കോഴിക്കോട് സർവ്വകലാശാലയിലെ ജീവനക്കാരുടെ സെനറ്റ് പ്രതിനിധിയുമായ പെരുമ്പിൽ മധുവിനെതിരെയാണ് പരാതി.

ബേപ്പൂർ നിയോജകമണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ നൂറ്റിപ്പതിനൊന്നാം ബൂത്തിലും ഇദ്ദേഹം ബിഎൽഒ ആയി പ്രവർത്തിക്കുന്ന 101-ാം ബൂത്തിലും വോട്ട് ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ബന്ധപ്പെട്ട വരണാധികാരികൾക്ക് പരാതി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*