പിവി അന്‍വറിന് മറുപടിയുമായി ഡോ കെടി ജലീല്‍. ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും ജലീല്‍ പറഞ്ഞു. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി തന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചതെന്നും ഒരു ‘വാള്‍പോസ്റ്റര്‍’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങനെ – ജലീല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം കൂടി അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കെ.ടി ജലീല്‍ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നതെന്നാണ് അന്‍വര്‍ വിമര്‍ശിച്ചത്. അദ്ദേഹത്തിന് അത്രയേ പറ്റൂവെന്നും കാര്യങ്ങള്‍ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലായെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഒരാളുടേയും പിന്തുണ തേടിയിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
Be the first to comment