തിരുവനന്തപുരം: ഒക്ടോബർ 27നു ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ. മോഹനൻ കുന്നുമ്മലിനു വൈസ് ചാൻസലറായി വീണ്ടും നിയമനം. പുനർ നിയമനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനം.
ഡോ. മോഹനൻ കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ തുടരണമെന്നു ഗവർണറുടെ ഉത്തരവിലുണ്ട്. 2022 ഒക്ടോബർ 24നാണ് അദ്ദേഹം കേരള സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തത്. ആരോഗ്യ സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്തുന്നതിനു സെർച്ച് കമ്മിറ്റി രൂപീകരിച്ചു പുറപ്പെടുവിച്ച വിജ്ഞാപനം രജ്ഭവൻ പിൻവലിച്ചു.
5 വർഷമോ, 70 വയസ് പൂർത്തിയാകുന്നതു വരെയോ മോഹനന് വിസിയായി തുടരാൻ സാധിക്കും. സംസ്ഥാനത്ത് പുനർ നിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി മോഹനൻ മാറി. നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് പുനർ നിയമനം ലഭിച്ച ആദ്യ വിസി.
Be the first to comment