രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല; ഡോ പി സരിൻ

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ. താനോ പാർട്ടിയോ അറിഞ്ഞുകൊണ്ട് അപരൻമാരെ നിർത്തിയിട്ടില്ല. ഇനി പാർട്ടി സ്നേഹം ഉള്ള ആരെങ്കിലും നിർത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിൻ  പറഞ്ഞു. അപരനെ നിർത്തില്ലെന്ന കാര്യത്തിൽ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. അതിന്റെ പേരിൽ ഒരു ബ്ലാക്ക് മാർക്ക് നേടാൻ താല്പര്യമില്ലെന്നും സരിൻ വ്യക്തമാക്കി. രാഹുൽ ആർ, രാഹുൽ ആർ മണലഴി എന്നിവരാണ് മാങ്കൂട്ടത്തിലിന് ഭീഷണിയായി പത്രിക നൽകിയത്.

അതേസമയം, പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും പ്രചാരണാവേശം ഒട്ടും കുറക്കാതെ മുന്നണികൾ. മത്സരചിത്രം തെളിഞ്ഞതോടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം എന്ന് പറഞ്ഞാൽ നേട്ടം ബിജെപിക്കാണെന്ന് മാത്യു കുഴല്നാടൻ പറഞ്ഞു. ചേലക്കരയിൽ എൻകെ സുധീറിനോട് പിൻമാറണമെന്ന് താൻ അഭ്യർത്ഥിച്ചതായും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയവിഷയങ്ങൾ ആവോളമുള്ള മണ്ഡലത്തിൽ ആരോപണപ്രത്യാരോപണങ്ങൾക്ക് യാതൊരു കുറവുമില്ല. മുതിർന്ന നേതാക്കൾ കൂടി കളം നിറയുന്നത്തോടെ തെരഞ്ഞെടുപ്പ് ആവേശം ഇനിയും ഇരട്ടിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*