ഡോ. തോമസ് മാത്യു മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചു .നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറകറാണ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു . തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചി ട്ടുണ്ട്. 1984-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടി. 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ൽ കമ്യൂണിറ്റി മെഡിസിനിൽ എംഡി നേടി. 2003ൽ എബിഎയും. 2012ൽ ഫെയർ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേ ജുകളിലായി കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ 27 വർഷം അധ്യാപകനായും 11 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു പൊതുജനാരോഗ്യ വിദ്ഗ്ധൻ എന്ന നിലയിൽ ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*