ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷേക്ക് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി.

കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ദര്‍വേസ് സാഹിബ്. 1990 ബാച്ചിലെ ഐപിഎസ് ഓഫീസർ ആയ ഷെയ്ഖ് ദർവേഷ് സാഹിബ് കേരള കേഡറിൽ നെടുമങ്ങാട് എഎസ്പി ആയാണ് സർവീസ് ആരംഭിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് വിശിഷ്ടസേവനത്തിന് 2016ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ജൂലൈ 31 വരെ അദ്ദേഹത്തിന് സർവീസുണ്ട്.

1990 ഐഎഎസ് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. വി.വേണു. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആണ്. 2024 ഓഗസ്റ്റ് 31 വരെയാണ് ഡോ വി വേണുവിന്റെ കാലാവധി.

ഈ മാസത്തോടെ ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാണ് രണ്ട് സ്ഥാനത്തേക്കും പുതിയ ആളുകളെത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*