
മുംബൈ: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ഇതിഹാസ താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കുമെന്നാണ് സൂചന.
രണ്ടുവര്‍ഷത്തെ കരാര്‍ ലോകകപ്പോടെ അവസാനിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചത്. മുഖ്യപരിശീലകനായി തുടരാന്‍ താത്പര്യമില്ലെന്നും 20 വര്‍ഷമായി കളിക്കാരനായും രണ്ടു വര്‍ഷം പരിശീലകനായും ടീമിനൊപ്പമുണ്ട്. നിരവധി പ്രതിസന്ധികളിലൂടെയാണ് ഈ വര്‍ഷങ്ങളില്‍ കടന്നുപോയത്. ഇനിയും ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ താത്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
രവി ശാസ്ത്രിയുടെ കോച്ചിങ് കരിയർ അവസാനിച്ച ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്. ആസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് ലക്ഷ്മണാണ്. ബംഗളൂരുവിലെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മൺ.
Be the first to comment