ബാർലി വെള്ളം കുടിക്കുന്നത് ഒരു ശീലം ആക്കാം

ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ബാർലി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ബാർലി സഹായകമാണ്. 

  • അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 
  • ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ടോണിക് ആണ് ബാർലി വെള്ളം. വയർ വീർക്കുന്നത്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെനല്ലൊരു പരിഹാരമാണ് ഇത്. 
  • മൂത്രനാളി, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടാനും ബാർലി വെള്ളം സഹായിക്കുന്നു. ബാർലി വെള്ളത്തിൻ്റെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 
  • ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കാരണം ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*