ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു ;റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു.  ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.  ഇന്ത്യൻ, ചൈനീസ് വിപണികളിൽ വൻ വിജയം കൊയ്തതിന് ശേഷമാണ് ചിത്രം ഹോളിവൂഡിലെത്തുന്നത്.  നേരത്തെ ദൃശ്യത്തിന്റെ കൊറിയൻ റീമേക്കും പ്രഖ്യാപിച്ചിരുന്നു.

\.പനോരമ സ്റ്റുഡിയോസ് ഗൾഫ്സ്ട്രീം പിക്ചേഴ്സുമായും ജോറ്റ് ഫിലിംസുമായും ചേർന്നാണ് ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സ്പാനിഷ് ഭാഷ പതിപ്പിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൃശ്യം മൂന്നാം തവണയാണ് അന്താരാഷ്ട്ര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ‘ ഷീപ് വിതൗട്ട് ഷെപ്പേർഡ്’ എന്ന പേരിൽ ചിത്രത്തിന്റെ ചൈനീസ് പതിപ്പ് മുൻപ് പുറത്തിറങ്ങിയിരുന്നു.  കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയത്.  ആദ്യ റിലീസ് മലയാള ഭാഷയിലായിരുന്നെങ്കിലും ഹിന്ദി ചിത്രത്തിന്റെ റീമേക്കെന്ന നിലയിലാണ് കൊറിയൻ പരിഭാഷ ഒരുങ്ങുന്നത്.

013ല്‍ ഇറങ്ങിയ ദൃശ്യം ഒന്നാം പതിപ്പ് തിയറ്ററില്‍ വന്‍ വിജയമാവുകയും കോടികള്‍ നേടുകയും ചെയ്തു.  ത്രില്ലർ ഫ്രാഞ്ചസി ചിത്രമായ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ സിംഹളയിലും ചൈനീസിലും ചിത്രം റീമേക്ക് ചെയ്യുകയും വിജയിക്കുകയും ചെയ്തിരുന്നു.  ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗണും തബുവുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

“പനോരമ സ്റ്റുഡിയോയുമായും JOAT ഫിലിംസുമായും സഹകരിച്ച് ‘ദൃശ്യം’ ചിത്രത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.  ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കാലാതീതമായ ത്രില്ലറാണ് ഈ ചിത്രം. യുഎസിലെ ആരാധകരിലേക്ക് സിനിമ എത്തിക്കാൻ ഞങ്ങൾ ആവേശഭരിതരാണ്,” ഗൾഫ്‌സ്ട്രീം പിക്‌ചേഴ്‌സിൻ്റെ മൈക്ക് കാർസും ബിൽ ബിൻഡ്‌ലിയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. പനോരമ സ്റ്റുഡിയോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കുമാർ മംഗത് പഥക് വ്യക്തമാക്കി. ” ഈ കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.  കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം,” അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*