നിരത്തുകളിൽ നിയമലംഘനം കണ്ടെത്താൻ ഇനി ഡ്രോൺ എഐ ക്യാമറയും; ശുപാർശയുമായി എംവിഡി

സംസ്ഥാനത്ത് നിരത്തുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ ശുപാർശയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. 

നിലവിൽ നിരത്തുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മുൻകൂട്ടി മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് പുതിയ സംവിധാനം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്. ഒരു ജില്ലയിൽ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. 

ഡ്രോണിൽ ഘടിപ്പിച്ച ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുക. നിലവിൽ 232 കോടി മുടക്കി സ്ഥാപിച്ച 726ൽ 692 ക്യാമറകൾ മാത്രമെ പ്രവർത്തിക്കുന്നുള്ളു. ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾ കുറവുണ്ടെന്നാണ് എംവിഡിയുടെ വിലയിരുത്തൽ. 

Be the first to comment

Leave a Reply

Your email address will not be published.


*