‘ഡ്രോണി’ ; പുതിയ ഡ്രോൺ കാമറ അവതരിപ്പിച്ച് എം.എസ് ധോണി

‘ഡ്രോണി’ എന്ന പേരിൽ ഡ്രോൺ കാമറ അവതരിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ധോണി കാമറ അനാവരണം ചെയ്തത്. ഡ്രോൺ ഉപയോഗിച്ച് ഒരു ദിവസം 30 ഏക്കർ ഭൂമി വരെ കീടനാശിനി തളിക്കാനാകും. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ധോണി.

കീടനാശിനി തളിക്കൽ, സോളാർ പാനലുകൾ വൃത്തിയാക്കൽ, സർവേ, പാക്കേജ് വിതരണം, പൊതുവിജ്ഞാപനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ് ഡ്രോൺ. 20 മെഗാ പിക്‌സൽ കാമറ, മൂന്ന് കി.മീറ്റർ വരെ ദൂരക്കാഴ്ചയുള്ള വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(വി.എൽ.ഒ.എസ്), വിഘാതങ്ങൾ തടയാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടാകും. കാർഷിക ആവശ്യം മുൻനിർത്തി നിർമിച്ച കിസാൻ ഡ്രോണുകളും ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*