ലഹരി മാഫിയ; അതിരമ്പുഴയിൽ സർവ്വകക്ഷി യോഗം നാളെ

അതിരമ്പുഴയിൽ വർദ്ധിച്ചു വരുന്ന കഞ്ചാവ് ,ലഹരിമരുന്ന് മാഫിയയുടെ ശല്യം, വ്യാപാര സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും നേരെയുള്ള ലഹരി മാഫിയയുടെ ആക്രമണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ  10.30 ന് പഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.

പോലീസ് , എക്സൈസ് ഉൾപ്പെടെയുള്ള വകുപ്പുകളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ പദ്ധതി തയ്യാറാക്കുകയും , സ്കൂളുകൾ, കോളജുകൾ, റസിഡൻസ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുകയും, പഞ്ചായത്ത് ലഹരി മുക്തമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*