കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സ് ദിവസവും കഴിക്കുന്നതിൻ്റെ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ഡ്രൈ ഫ്രൂട്ട്സിൽ ധാരാളം ഉണ്ട്. അതിനാൽ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഡ്രൈ ഫ്രൂട്ട്സ് സഹായിക്കും. ഡ്രൈ ഫ്രൂട്ട്സ്  രാത്രി വെള്ളത്തലിട്ട് കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  • പ്രോട്ടീനും അയേണും ഫോസ്ഫറസും ഫൈബറും ധാരാളം അടങ്ങിയതാണ് ബദാം. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.
  • ഈന്തപ്പഴം ഇരുമ്പിൻ്റെ മികച്ച ഉറവിടമാണ്. ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കുന്നു. ഇരുമ്പിൻ്റെ കുറവ് പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിക്കുന്നതിനാൽ അവർക്ക് ഡ്രൈ ഫ്രൂട്ട്സ് വളരെ പ്രയോജനകരമാണ്.
  • കുതിർത്ത ഉണക്കമുന്തിരി മലബന്ധത്തിന് പരിഹാരം ആണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുകയാണെങ്കിൽ ശരീരത്തിന് നല്ലതാണ്. അത് മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുന്നു.
  • ചുമ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് വാൾനട്ട് പരിഹാരമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ഡ്രൈ ഫ്രൂട്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ അളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
  • അത്തിപ്പഴം നാരുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവ പ്രത്യുൽപാദന ആരോഗ്യത്തിന് നല്ലതാണ്. കൊഴുപ്പും കൊളസ്‌ട്രോളും സമീകൃതമായ അളവിൽ ആണ്. കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഇല്ലാത്ത അത്തിപ്പഴം മികച്ചതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*