
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.
റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല.
Be the first to comment