
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം വേണ്ടിവരുന്ന രോഗികൾക്ക് ആശ്രയമായി ഡിവൈഎഫ്‌ഐ. നൂറ് ദിവസംകൊണ്ട് 1500 യൂണിറ്റ് രക്തം നൽകുന്ന ജീവാർപ്പണം പദ്ധതിക്ക് തുടക്കമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയറ്റംഗം ജെയ്‌ക് സി തോമസ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എം എസ് ദീപക്, ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് റിജേഷ് കെ ബാബു, സെക്രട്ടറി എം എസ് അരുൺ എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റികളാണ് രക്തദാനം ചെയ്യുന്നത്. ദിവസവും പതിനഞ്ചിൽ കുറയാതെയുള്ള യൂണിറ്റുകൾ നൽകാനാണ് ജില്ലാ കമ്മിറ്റി തീരുമാനം. രക്തയൂണിറ്റുകളുടെ ക്ഷാമം പരിഹരിക്കാനും അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമാകുന്ന രോഗികൾക്കും പദ്ധതി ഉപകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Be the first to comment