ഡി വൈ എഫ് ഐ മാന്നാനം മേഖല കമ്മറ്റി പഠനോത്സവം – 2024 സംഘടിപ്പിച്ചു

മാന്നാനം: ഡി വൈ എഫ് ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനൊത്സവം 2024 നടത്തി.ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അജിത് മോൻ പി റ്റി ആദ്ധ്യക്ഷനായിരുന്നു.

എസ് എസ് എൽ സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ഡോ.ജയിംസ് മുല്ലശ്ശേരി സി എം ഐ പുരസ്കാരങ്ങൾ നല്കി അനുമോദിച്ചു. മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ജയപ്രകാശ് , സിപിഐഎം ലോക്കൽ സെക്രട്ടറി റ്റി റ്റി രാജേഷ് , ലോക്കൽ കമ്മിറ്റി അംഗം പി എൻ പുഷ്പൻ , ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി അരുൺ എം എസ്സ്, മാന്നാനം മേഖല പ്രസിഡൻറ് ബിനു ആർ, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഫിലിപ്പ് സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പഠനോത്സവത്തിൽ മുന്നൂറോളം വിദ്ധ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*