ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം നടന്നു

മാന്നാനം: ഡി വൈ എഫ് ഐ മാന്നാനം മേഖല സമ്മേളനം മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ നടന്നു. ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അരുൺ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ്, സി പി ഐ (എം) മാന്നാനം ലോക്കൽ സെക്രട്ടറി ടി ടി രാജേഷ്, ഡി വൈ എഫ് ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി അരുൺ എം എസ്, ബ്ലോക്ക് പ്രസിഡൻ്റ്  റിജേഷ് കെ  ബാബു, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അരുൺ ശശി, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഫിലിപ് സി ജോസഫ്, ശരത് സി ആർ, അനൂപ് അഷറഫ്, പി എൻ പുഷ്പൻ, പൊന്നമ്മ രാഘവൻ, എൻ രഘുനാഥ്, കെ റ്റി ഗോപി, മഞ്ജു ജോർജ്, ബിനു ആർ തുടങ്ങിയവർ പ്രസംഗിച്ചു. വിഷ്‌ണു കെ മണി രക്തസാക്ഷി പ്രമേയവും ഷിജോ ചാക്കോ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഭാരവാഹികൾ: ബിനു ആർ(പ്രസിഡൻ്റ്), വിഷ്ണു പി അജയൻ, മായ ബിനു (വൈസ് പ്രസിഡൻ്റുമാർ), അജിത് മോൻ പി റ്റി (സെക്രട്ടറി), വിഷ്ണു കെ മണി, നിമ്മി വർഗ്ഗീസ്(ജോയിൻ്റ് സെക്രട്ടറിമാർ), ഷിജോ ചാക്കോ (ട്രഷറർ) സനില മരിയ സജി, നീതു വർഗ്ഗീസ് (സെക്രട്ടറിയറ്റംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*