
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യചങ്ങല തീർക്കുകയെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലായിടത്തും കേന്ദ്രസർക്കാർ നിയമനനിരോധനം നടത്തുകയാണ്. കരാർ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളുള്ള റെയിൽവേയിൽ പോലും നിയമനം നടത്തുവാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
യൂത്ത് ലീഗിന്റെ യുവഭാരത് യാത്രക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യയുടെ പുതിയ സാഹചര്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ ഉയരേണ്ടതുണ്ടെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Be the first to comment