
സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മറ്റു സമ്മേളന കാര്യങ്ങൾ പിബി അംഗങ്ങൾ പറയുമെന്നും പാർട്ടി രീതി അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച. ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കും.സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിന്മേലും ഉള്ള പൊതുചർച്ച ഇന്ന് തുടങ്ങും. നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിക്കുന്നത്.
Be the first to comment